വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് ഗൗരി ഖാനെതിരേ എഫ്‌ഐആർ

സെക്ഷൻ 409 പ്രകാരമാണ് ഗൗരിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് ഗൗരി ഖാനെതിരേ എഫ്‌ഐആർ

മുംബൈ: ഷാരൂഖ് ഖാന്റെ ഭാര്യയും ഫാഷൻ ഡിസൈനറുമായ ഗൗരി ഖാനെതിരേ ലക്നൗ വിലാണ്‌ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്‌തത്.

സെക്ഷൻ 409 പ്രകാരമാണ് ഗൗരിക്കെതിരെ കേസെടുത്തിരിക്കുന്നത്.ലഖ്‌നൗവിലാണ് മുംബൈ സ്വദേശി പരാതി നൽകിയത്. ഗൗരി ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിരുന്ന കമ്പനി 86 ലക്ഷം രൂപ ഈടാക്കിയിട്ടും അപ്പാർട്ട്മെന്റ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മുംബൈ സ്വദേശിയായ ജസ്വന്ത് ഷായാണ് കേസ് ഫയൽ ചെയ്തത്.

ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ തുളസിയാനി ഗോൾഫ് വ്യൂവിലെ അപ്പാർട്ട്‌മെന്റ് മറ്റൊരാൾക്ക് വിട്ടുകൊടുത്തുവെന്നായിരുന്നു പരാതി. ഗൗരിക്ക് പുറമെ അനിൽ കുമാർ തുളസിയാനി, തുളസിയാനി കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് കമ്പനി ഡയറക്ടർ മഹേഷ് തുളസിയാനി എന്നിവരുടെ പേരുകളാണ് പരാതിയിൽ ഉള്ളത്. ബ്രാൻഡ് അംബാസഡറായ ഗൗരി ഖാൻ അപ്പാർട്ട്മെന്റ് വാങ്ങാനുള്ള തന്റെ തീരുമാനത്തിൽ സ്വാധീനം ചെലുത്തിയെന്നാണ് പരാതി

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com