ഡോംബിവിലി എംഐഡിസിയിലെ ഫാക്ടറിയിൽ ഇന്ന് വീണ്ടും തീപിടിത്തം: ആളപായമില്ലെന്ന് റിപ്പോർട്ട്‌

ഫാക്ടറിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല
ഡോംബിവിലി എംഐഡിസിയിലെ ഫാക്ടറിയിൽ ഇന്ന് വീണ്ടും തീപിടിത്തം: ആളപായമില്ലെന്ന് റിപ്പോർട്ട്‌
Updated on

താനെ: എംഐഡിസി ഫേസ് 2 ലാണ് ഇൻഡോ അമൈൻസ് ലിമിറ്റഡിൽ ബുധനാഴ്‌ച രാവിലെ 10 മണിക്ക് തീപിടിത്തം ഉണ്ടായത്. ജനസാന്ദ്രതയേറിയ പ്രദേശത്തിനടുത്താണ് ഈ കമ്പനി ഉള്ളത്. രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയാണെന്നാണ് വിവരം.

ഫാക്ടറിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. പക്ഷേ ആരും തന്നെ കമ്പനിക്കകത്തു ഇല്ലാ എന്നാണ് അധികൃതർ നൽകുന്ന വിവരം.

കഴിഞ്ഞ മാസം മേയ് 23-നാണ് അമുദൻ കെമിക്കൽ കമ്പനിയിൽ തീപിടിത്തമുണ്ടായത്. ഇതിനെ തുടർന്ന് 11 പേരുടെ മരണം സംഭവിച്ചിരുന്നു. സംഭവം നടന്ന് ഒരു മാസം പോലും തികയുന്നതിനു മുൻപാണ് ഡോംബിവ്‌ലി എംഐഡിസി ഫേസ് 2ലെ ഇൻഡോ അമിൻസിന്റെ കമ്പനിയിൽ വീണ്ടും തീപിടുത്തമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com