ലോക്മാന്യ തിലക് ടെർമിനസ്-ഗോരഖ്പൂർ എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം: യാത്രക്കാർ സുരക്ഷിതർ

ചക്രങ്ങളിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട് പരിഭ്രാന്തരായ ചില യാത്രക്കാർ ഉടൻ തന്നെ ട്രെയിനിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു
ലോക്മാന്യ തിലക് ടെർമിനസ്-ഗോരഖ്പൂർ എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം: യാത്രക്കാർ സുരക്ഷിതർ
Updated on

മുംബൈ: തിങ്കളാഴ്‌ച രാവിലെ മുംബൈയിൽ നിന്നും പുറപ്പെട്ട ലോക്മാന്യ തിലക് ടെർമിനസ്-ഗോരഖ്പൂർ എക്‌സ്പ്രസിന്റെ എസ് 8 കോച്ചിന്റെ താഴെയാണ് തീപിടുത്തം സംഭവിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ തീ അണച്ചതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഒരു റെയിൽവെ ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ 6.30 ഓടെ യാണ് സംഭവം നടന്നത്.

സംഭവത്തെ തുടർന്ന് ഗൊരഖ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ താകുർലി സ്റ്റേഷന് സമീപം നിർത്തിയിട്ടതായി സെൻട്രൽ റെയിൽവേ (സിആർ) വക്താവ് പറഞ്ഞു. മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിൽ (LTT) 35 കിലോമീറ്റർ അകലെയാണ് താക്കുർലി സ്ഥിതി ചെയ്യുന്നത്. ചക്രങ്ങളിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട് പരിഭ്രാന്തരായ ചില യാത്രക്കാർ ഉടൻ തന്നെ ട്രെയിനിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

തീപിടിത്തം ചെറിയതായിരുന്നുവെന്നും രണ്ട് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ഉടൻ തന്നെ തീ അണച്ചതായും സിആർ വക്താവ് പറഞ്ഞു.ഏകദേശം 40 മിനിറ്റിനുള്ളിൽ ട്രെയിൻ യാത്ര പുറപ്പെട്ടു,അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com