
ശ്രീനാരായണ മന്ദിരസമിതി കലാ വിഭാഗം അവതരിപ്പിച്ച ദേവാലയം നാടകത്തിൽ നിന്ന്
മുംബൈ: ശ്രീനാരായണ മന്ദിര സമിതി ഘണ്‍സോളി ഗുരുസെന്‍ററിന്‍റെ പ്രഥമ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടന്നു. ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സമിതി പ്രസിഡന്‍റ് എം.ഐ.ദാമോദരന്‍ സമിതിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വിശദീകരിച്ചു.
വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു സന്ദേശത്തില്‍ അധിഷ്ടിതമായാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. എം.ജി.രാഘവന്‍, വി.കെ. പവിത്രന്‍, കെ.ജി.ലോകേഷ്, എന്‍.എസ്. രാജന്‍ എന്നിവരും സംസാരിച്ചു.
സമിതി അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും,'ദേവാലയം ' എന്ന നാടകവും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി . മധു, സജി, സുദര്‍ശന്‍, ലേജൂ, മിനി, ശ്രിജില,സുമി, ഗീത, ചന്ദ്രിക എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.