ഇന്ത്യയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തർക്കായുള്ള പ്രഥമ ഉമ്മന്‍ ചാണ്ടി അവാര്‍ഡ് മേധാ പട്കറിന്

ഫലകവും പ്രശസ്തി പത്രവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് ഉമ്മന്‍ ചാണ്ടി അവാര്‍ഡ്
Medha Patkar
Medha Patkarfile

തിരുവനന്തപുരം: മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ചു. (All Mumbai Malayalee Association - AMMA) മുംബൈ പ്രവാസി മലയാളികളാണ് ഈ അവാര്‍ഡിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ മേധാ പട്കറാണ് പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്‌കാരത്തിന് അര്‍ഹനായത്. ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍റെ ചെയര്‍മാനും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (MPCC) ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ജോജോ തോമസാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ രണ്ടിന് ഡോംബിവിലി ഈസ്റ്റിലെ പട്ടീദാര്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരവിതരണം നടത്തുമെന്ന് ജോജോ തോമസ് അറിയിച്ചു.രാജ്യസഭാ എം.പിയും ലോക്മത് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ കുമാര്‍ കേത്കര്‍, മുന്‍ എംപിയും മുന്‍ പ്‌ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനും മുംബൈ സര്‍വകലാശാല വൈസ് ചാന്‍സലറുമായ ബൂാല്‍ചന്ദ്ര മുംഗെക്കര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഫലകവും പ്രശസ്തി പത്രവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് ഉമ്മന്‍ ചാണ്ടി അവാര്‍ഡ്. എല്ലാ വര്‍ഷവും ഈ അവാര്‍ഡ് ഉണ്ടായിരിക്കുമെന്നും ജോജോ തോമസ് അറിയിച്ചു.

മുംബൈ മലയാളികളുമായി അഭേദ്യമായ ബന്ധമായിരുന്നു ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നതെന്ന് ജോജോ അനുസ്മരിച്ചു. അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടികളിലൊന്ന് മുബൈയിലായിരുന്നു. കൊറോണ രാജ്യമെങ്ങും പടര്‍ന്നു പിടിച്ച കാലത്ത് മുംബൈയില്‍ ഒറ്റപ്പെട്ടുപോയ മലയാളികളെ രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ ഉറക്കമൊഴിഞ്ഞു പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിയോട് മുംബൈ മലയാളികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ്. ആ കടപ്പാടാണ് ഇത്തരമൊരു അവാര്‍ഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഏര്‍പ്പെടുത്താന്‍ മുംബൈ മലയാളികള്‍ക്ക് പ്രേരകമായത് എന്ന് ജോജോ തോമസ് അറിയിച്ചു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് അദ്ദേഹം എന്നും ഒരു കൈത്താങ്ങായിരുന്നു എന്ന് ജോജോ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com