
വന്ദേഭാരത് സ്ലീപ്പര്‍
മുംബൈ: രാജ്യത്തെ ആദ്യ എസി സ്ലീപ്പര്‍ വന്ദേഭാരത് എക്‌സ്പ്രസ് മുംബൈയ്ക്കും ലഖ്‌നൗവിനും ഇടയില്‍സര്‍വീസ് നടത്തും. ഹര്‍ദോയ്, ഷാജഹാന്‍പുര്‍, ബറേലി, മൊറാദാബാദ്, ഗാസിയാബാദ്, നിസാമുദ്ദീന്‍, ആഗ്ര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ജൂണില്‍ ടൈംടേബിള്‍ പുറത്തിറക്കുമെന്നാണ് വിവരം.
വിപുലമായ സര്‍വേകള്‍ക്കു ശേഷമാണ് സ്ലീപ്പര്‍ വന്ദേഭാരത് എക്‌സ്പ്രസിനുള്ള റൂട്ട് റെയില്‍വേ അന്തിമമാക്കിയത്. ലഖ്‌നൗവില്‍നിന്ന് ആരംഭിച്ച് ഹര്‍ദോയ്, ഷാജഹാന്‍പുര്‍, ബറേലി ജങ്ഷന്‍, റാംപുര്‍, മൊറാദാബാദ്, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീന്‍, ആഗ്ര വഴി മുംബൈയില്‍ എത്തും.
ആഴ്ചയില്‍ നാലുദിവസം സര്‍വീസ് നടത്തുന്ന ഈ ട്രെയിനില്‍ ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് ക്ലാസുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത 20 കോച്ചുകളും രണ്ട് എസ്എല്‍ആര്‍ കോച്ചുകളും ഉണ്ടായിരിക്കും.
ഏകദേശം 1,200 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. രാജധാനി, ശതാബ്ദി ട്രെയിനുകളേക്കാള്‍ വേഗവും സൗകര്യങ്ങളുമുള്ള സ്ലീപ്പര്‍ വന്ദേഭാരത് എക്സ്പ്രസ് റെയില്‍യാത്രയില്‍ പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തര്‍പ്രദേശില്‍നിന്നുള്ളവര്‍ക്ക് ഈ ട്രെയിന്‍ വലിയ ആശ്വാസമാകും. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ധാരണയായിട്ടില്ല.