മത്സ്യത്തൊഴിലാളികളും ഇനി മുതല്‍ കര്‍ഷകര്‍

മഹാരാഷ്ട്രയിൽ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സർക്കാർ ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കും
Fishermen are now farmers too

മത്സ്യത്തൊഴിലാളികളും ഇനി മുതല്‍ കര്‍ഷകര്‍

Updated on

മുംബൈ : മഹാരാഷ്ട്രയിലെ മത്സ്യത്തൊഴിലാളികളെ ഇനി മുതല്‍ കര്‍ഷകരായി അംഗീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ, വിവിധ പദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡി, ഇന്‍ഷുറന്‍സ്, പലിശ കുറഞ്ഞ വായ്പകള്‍ തുടങ്ങി കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കും.

സംസ്ഥാനത്തെ ഏകദേശം അഞ്ചു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി നിതേഷ് റാണെ പറഞ്ഞു. ഇവരുടെ ജീവിതംതന്നെ ഇത് മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി സബ്സിഡി നിരക്കില്‍ നല്‍കുന്നതോടെ, സംസ്ഥാന സര്‍ക്കാരിന് ഇനി 69 കോടി കൂടുതല്‍ കണ്ടെത്തേണ്ടി വരും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ ഗുണവും അവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com