ന്യൂ ബോംബെ കേരളീയ സമാജം ഓണം ആഘോഷിച്ചു

വിവിധ കലാപരിപാടികളും അരങ്ങേറി

New Bombay Kerala Samajam Onam Celebrations

ന്യൂ ബോംബെ കേരളീയ സമാജം ഓണാഘോഷം

Updated on: 

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷം ശ്രദ്ധ പിടിച്ച് പറ്റി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിക്ക് സ്വീകരണം നല്‍കിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. സമാജം പ്രസിഡന്റ് കെ. എ. കുറുപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞു. നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ ആര്‍. ബി. അരുണ്‍ മുഖ്യാതിഥിയായി. എന്‍.എം.എം.സി. കോര്‍പ്പറേറ്റര്‍ നേത്ര ഷിര്‍ക്കെ ആശംസ നേര്‍ന്നു.

മഹിളാ വിംഗിന്റെ കൈകൊട്ടിക്കളി, സംഗീതാവതരണങ്ങള്‍, മലയാളം ക്ലാസിലെ കുട്ടികളുടെ പരിപാടികള്‍ എന്നിവ ശ്രദ്ധേയമായി.ഭരതനാട്യം, മോഹിനിയാട്ടം, കഥക് തുടങ്ങിയ നൃത്തരൂപങ്ങളുടെ അവതരണങ്ങളും പ്രേക്ഷകശ്രദ്ധ നേടി. യൂത്ത് വിംഗ്, നൃത്തവിഭാഗം, സമാജാംഗങ്ങള്‍ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

സമാജത്തിന്റെ പ്രതിമാസ സംഗീതവേദിയായ 'പാട്ടരങ്ങ്' അംഗങ്ങളുടെ ഗാനാവതരണവും ഓണാഘോഷത്തിന്റെ മാധുര്യം കൂട്ടി

logo
Metro Vaartha
www.metrovaartha.com