അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടത്തി

പരിപാടി നടത്തിയത് ട്രോംബെ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ലബ് അങ്കണത്തില്‍

Five books released

അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടത്തി

Updated on

മുംബൈ : മുംബൈയിലെ അക്ഷരസ്‌നേഹികളുടെ സാന്നിധ്യത്തില്‍ അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം ട്രോംബെ ടൗണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ലബ് അങ്കണത്തില്‍ നടന്നു. എം. വിജയന്‍പിള്ളയുടെ കഥാസമാഹാരമായ 'തുറന്നടഞ്ഞ വാതില്‍'സി.പി. കൃഷ്ണകുമാര്‍ കെ. രാജനു നല്‍കി പ്രകാശനം ചെയ്തു.

പി. വിശ്വനാഥന്‍റെ കഥാസമാഹാരമായ 'ഏകാന്തവാസ്' വിക്രമന് നല്‍കി പ്രകാശനം നിര്‍വഹിച്ചത് കെ.രാജനാണ്. ശ്രീപ്രസാദ് വടക്കേപ്പാട്ട് എഴുതിയ ശാസ്ത്രലേഖനങ്ങളുടെ സമാഹാരമായ 'ഇരുണ്ട ഓക്‌സിജന്‍' ശ്രീജിത്ത് ജനാര്‍ദനനില്‍നിന്ന് ജില്‍ജു രതീഷ് ഏറ്റുവാങ്ങി. മായാ ദത്തിന്‍റെ ലേഖനസമാഹാരമായ 'കാഴ്ചകള്‍ കാഴ്ചപ്പാടുകള്‍' കണക്കൂര്‍ സുരേഷ് കുമാറും കവിതാസമാഹാരമായ 'ആകാശമോഹങ്ങള്‍' ജി. വിശ്വനാഥനും പ്രകാശനം നിര്‍വഹിച്ചു.

ഡോ.എ.വേണുഗോപാലും സന്തോഷ് പല്ലശ്ശനയും ഏറ്റുവാങ്ങി.കെ.രാജന്‍, സി.പി. കൃഷ്ണകുമാര്‍, ശ്രീജിത്ത് ജനാര്‍ദനന്‍, ലിനോദ് വര്‍ഗീസ്, ജ്യോതിലക്ഷ്മി നമ്പ്യാര്‍ എന്നിവര്‍ പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങളെ പരിചയപ്പെടുത്തി. ജി. വിശ്വനാഥന്‍, സാറവര്‍ക്കി, ജോയ് ഗുരുവായൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

logo
Metro Vaartha
www.metrovaartha.com