ഗുരുദേവഗിരി തീർഥാടനത്തിന് നാളെ കൊടി ഉയരും

ഉയർത്താനുള്ള പതാകയും ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും ഇന്നലെ വൈകീട്ട് ഗുരുദേവഗിരിയിൽ എത്തിച്ചു
ഗുരുദേവഗിരി തീർഥാടനത്തിന് നാളെ കൊടി ഉയരും
Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 23 -ആമത് ഗുരുദേവഗിരി തീർത്ഥാടനത്തിന് നാളെ ഫെബ്രുവരി 2ന് കൊടി ഉയരും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന തീർത്ഥാടന ത്തിനും ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിനും അതോടെ തുടക്കമാവും. പതാക ഉയർത്തലിനുശേഷം പറ നിറയ്ക്കൽ ചടങ്ങു നടക്കും. ഉയർത്താനുള്ള പതാകയും ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും ഇന്നലെ വൈകീട്ട് ഗുരുദേവഗിരിയിൽ എത്തിച്ചു.

നാളെ രാവിലെ 6 നു മഹാഗണപതി ഹോമം. 6 .30 നു മഹാ ഗുരുപൂജ. 7 .30 നു പതാക ഉയർത്തൽ, തുടർന്ന് പറ നിറയ്ക്കൽ, 10 .30 നു ഉച്ചപൂജ, 11 .30 നു നട അടയ്‌ക്കൽ, ഒന്നിന് മഹാ പ്രസാദം. 2 .30 മുതൽ 7 .30 വരെ സമിതിയുടെ ഒന്ന് മുതൽ 30 വരെ യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാ പരിപാടികൾ. 6 നു വിശേഷാൽ ഗുരുപൂജ, ദീപാരാധന. 9  നു മഹാപ്രസാദം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com