സന്യാസ പരമ്പരയിലേക്ക് യുഎസില്‍ നിന്നുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥനും ശിഷ്യയും

സന്യാസസ ദീക്ഷ സ്വീകരിച്ചത് നെരൂള്‍ ഗുരുദേവഗിരി ക്ഷേത്ര സന്നിധിയില്‍

Former Army officer from us joins Gurudev's sannyasa lineage

സന്യാസ പരമ്പരയിലേക്ക് യുഎസില്‍ നിന്നുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥനും ശിഷ്യയും

Updated on

നവിമുംബൈ: ശ്രീനാരായണ ഗുരുദേവന്‍റെ സന്ന്യാസ പരമ്പരയിലേക്ക് അമേരിക്കയില്‍നിന്നുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥനും ശിഷ്യയും. ജോണ്‍ ഹോപ്ക്കിന്‍സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും 35 വര്‍ഷക്കാലം ലോകമാകെ ജംബോ ഫ്‌ളൈറ്റ് ഉള്‍പ്പെടെ വിമാനങ്ങള്‍ പറത്തിയിട്ടുമുള്ള പ്രൊഫ. ബ്രൂസ് റസ്സലും തന്‍റെ ശിഷ്യ എഡ്രിയാനും മുംബൈ നെരൂള്‍ ഗുരുദേവഗിരിയിലുള്ള ഗുരുദേവ ക്ഷേത്രത്തില്‍വെച്ച് സന്യാസ സദീക്ഷ സ്വീകരിച്ചു.

പ്രൊഫ. ബ്രൂസ് റസല്‍ സ്വാമി ബ്രഹ്മാനന്ദയെന്നും എഡ്രിയാന്‍ സ്വാമിനി ചിന്മയിദേവിയെന്നും പേര് സ്വീകരിച്ചു. അമെരിക്കയിലെ ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്ക മഠാധിപതി സ്വാമി ഗുരുപ്രസാദ് ഇരുവര്‍ക്കും സന്ന്യാസദീക്ഷ നല്‍കി.

യുഎസ്എ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ത്രിശാന്തി എന്ന ശ്രീനാരായണ ദര്‍ശന പ്രചാരണ ഗ്രൂപ്പിന്‍റെ സജീവ പ്രവര്‍ത്തകരാണ് ഇവര്‍. ശ്രീനാരായണധര്‍മം പാശ്ചാത്യ നാടുകളില്‍ പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇവരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ശിവഗിരിമഠം സന്യാസ ദീക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com