Former bjp spokesperson shaina nc shinde faction s Sena candidate
മുൻ ബിജെപി വക്താവ് ഷൈന എൻസി മുംബാദേവി സീറ്റിൽ ഷിൻഡെ വിഭാഗം സേന സ്ഥാനാർഥി ആയി മത്സരിക്കുന്നു

മുൻ ബിജെപി വക്താവ് ഷൈന എൻസി മുംബാദേവി സീറ്റിൽ ഷിൻഡെ വിഭാഗം സേനാ സ്ഥാനാർഥി

ബിജെപിയുടെ രാജ് കെ.പുരോഹിത് 1990 മുതൽ 2009 വരെ നാല് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്
Published on

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം സ്ഥാനാർഥി ആയി മുംബൈയിലെ മുംബാദേവി മണ്ഡലത്തിലെ സ്ഥാനാർഥിയായി ബിജെപി വക്താവ് ഷൈന എൻസിയെ മത്സരിപ്പിക്കുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് ഒരു ദിവസം മുമ്പാണ് ഷൈനയെ മത്സരിപ്പിക്കാൻ ശിവസേന തീരുമാനിച്ചത്. ഇന്ന് ഉച്ചയോടെ ഷൈന നാമനിർദേശ പത്രിക സമർപ്പിക്കും.

ബിജെപിയുടെ രാജ് കെ.പുരോഹിത് 1990 മുതൽ 2009 വരെ നാല് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാൽ 2009 മുതൽ ഈ സീറ്റ് കോൺഗ്രസിന്‍റെ കൈവശമാണ്,കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അമിൻ പട്ടേലാണ് വിജയിച്ചത്.

വർലി മണ്ഡലത്തിൽ നിന്ന് ബിജെപി ഷൈനയെ മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.എന്നാൽ വർലി സീറ്റ് ശിവസേനയ്ക്ക് ലഭിച്ചു,അവിടെ ശിവസേന (യുബിടി) സ്ഥാനാർഥി ആദിത്യ താക്കറെയ്‌ക്കെതിരെ രാജ്യസഭാ എംപി മിലിന്ദ് ദേവ്‌റയെയാണ് മത്സരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com