മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Former Indian cricketer Vinod Kambli admitted to hospital
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Updated on

താനെ: 52 കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ശനിയാഴ്ച രാത്രി താനെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. കാംബ്ലിക്ക് മൂത്രാശയ അണുബാധയും കൂടാതെ പേശീവലിവും അനുഭവപ്പെടുന്നുണ്ടെന്ന് ആശുപത്രിയിൽ നിന്നും ഡോ. വിവേക് ​​ത്രിവേദി പറഞ്ഞു.

പേശിവലിവ് മൂലം അദ്ദേഹത്തിന് ശരിയായി ഇരിക്കാൻ കഴിയുന്നില്ല. വൈദ്യപരിശോധനയിൽ, അണുബാധയെത്തുടർന്ന് അദ്ദേഹത്തിന് മൂത്രതടസമുണ്ടെന്ന് കണ്ടെത്തി. ആൻറിബയോട്ടിക്കുകൾ ആരംഭിച്ച് സോണോഗ്രാഫി നടത്തി. മരുന്നും റിപ്പോർട്ടുകളും മറ്റ് യാത്രാസൗകര്യങ്ങളും ഉൾപ്പെടെ കാംബ്ലിക്ക് സൗജന്യ ചികിത്സ നൽകുമെന്ന് സ്വകാര്യ ആശുപത്രി ഡയറക്ടർ ശൈലേഷ് താക്കൂർ പറഞ്ഞു. ഡോക്ടർമാരുടെ സംഘം സ്വന്തം ചെലവിൽ കാംബ്ലിയെ ചികിത്സിക്കുമെന്നും കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നെന്നും ഈ അവസ്ഥയിൽ കാംബ്ലിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com