നരേഷ് മസ്കെ
നരേഷ് മസ്കെ

താനെ ലോക്സഭാ മണ്ഡലത്തിൽ മുൻ മേയർ നരേഷ് മസ്‌കെ ശിവസേനാ സ്ഥാനാർഥി

ശിവസേന (യുബിടി) സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ രാജൻ വിചാരെയെയാണ് ഇദ്ദേഹത്തിന്റെ എതിരാളി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന താനെ ലോക്‌സഭാ സീറ്റിലേക്ക് മുൻ താനെ മേയർ നരേഷ് മസ്‌കെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

ശിവസേന (യുബിടി) സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ രാജൻ വിചാരെയെയാണ് ഇദ്ദേഹത്തിന്റെ എതിരാളി. കല്യാൺ ലോക്‌സഭാ സീറ്റിൽ മുഖ്യമന്ത്രി ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ സ്ഥാനാർത്ഥിത്വവും ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ അദ്ദേഹമാണ് ആ സീറ്റിനെ പ്രതിനിധീകരിക്കുന്നത്.

ശിവസേന, ഭാരതീയ ജനതാ പാർട്ടി (ബിജെപി), അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവ ഉൾപ്പെടുന്ന ഭരണകക്ഷിയായ ‘മഹായുതി’ (മഹാസഖ്യം) യുടെ സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ മാസം ഷിൻഡെയുടെ നാമനിർദ്ദേശം പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി ഷിൻഡെയുടെ കോട്ടയാണ് താനെ. താനെയിലെ കോപ്രി-പച്ച്പഖാഡി നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്