''മുസ്ലിം സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ദാവൂദിനെ പിന്നീട് ഓര്‍മിക്കപ്പെടും'' ; ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുന്‍ പാക് താരം

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ നിസാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് മിയാന്‍ദാദ് ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പറഞ്ഞത്
''മുസ്ലിം സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ദാവൂദിനെ പിന്നീട് ഓര്‍മിക്കപ്പെടും'' ; ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുന്‍ പാക് താരം
Updated on

മുംബൈ: പിടികിട്ടാ പുള്ളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദ് മുസ്ലിം സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവ പിന്നീട് ഓര്‍മിക്കപ്പെടുമെന്നും ജാവേദ് മിയാന്‍ദാദ് പറഞ്ഞു. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ നിസാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് മിയാന്‍ദാദ് ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പറഞ്ഞത്.

'എനിക്ക് അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ദുബായില്‍ വച്ച് അദ്ദേഹത്തിന്റെ മകള്‍ എന്റെ മകനെ വിവാഹം കഴിച്ചത് എനിക്ക് അഭിമാനമാണ്. അദ്ദേഹം (ദാവൂദ്) മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടും' എന്നായിരുന്നു ജാവേദ് മിയാന്‍ദാദിന്റെ പ്രതികരണം.

മിയാന്‍ദാദിന്റെ മകന്‍ ജുനൈദ്, ദാവൂദ് ഇബ്രാഹിമിന്റെ മകളായ മഹ്‌റൂഖിനെ 2005 ലാണ് വിവാഹം കഴിച്ചത്. ദുബായില്‍ ആഡംബരമായായി വന്‍ സുരക്ഷാവലയത്തിലായിരുന്നു വിവാഹം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com