എംപിസിസി പട്ടികയില്‍ മലയാളിത്തിളക്കം

ഷാനി നൗഷാദാണ് സ്ത്രീ സാന്നിധ്യം
Four Malayalis in MPCC list

ഷാനി

Updated on

മുംബൈ: മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹി പട്ടികയില്‍ മലയാളിത്തിളക്കം. ലിസ്റ്റില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്. എഐസിസി ജോയിന്‍റ് സെക്രട്ടറി ആയ മാത്യു ആന്‍റണി എംപിസിസിയിലും ഇടം പിടിച്ചു.

മാത്യു ആന്‍റണിയെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആയി തെരഞ്ഞെടുത്തപ്പോള്‍ ജനറല്‍ സെക്രട്ടറിമാരായി ജോജോ തോമസ്,ബാബു നായര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഷാനി നൗഷാദാണ് സ്ത്രീ സാന്നിധ്യം. എംപിസിസി അധ്യക്ഷന്‍ ഹര്‍ഷ വര്‍ധന്‍ സക്പാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന കമ്മിറ്റി വന്നതിന് ശേഷമുള്ള ആദ്യത്തെ പുനസംഘടനയാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com