ഹോളി ആഘോഷിച്ച ശേഷം നദിയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം
Four students drown while taking bath after celebrating Holi

പ്രതീകാത്മക ചിത്രം

Updated on

മുംബൈ: താനെയിലെ ബദ്ലാപൂരില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥികള്‍ ഹോളി ആഘോഷിച്ച ശേഷം നദിയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഉല്ലാസ്‌നഗര്‍ നദിയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ ഒഴുക്കില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാലു പേരും മുങ്ങിത്താഴുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ആര്യന്‍ മേദാര്‍ (15), ഓം സിംഗ് തോമര്‍ (15), സിദ്ധാര്‍ത്ഥ് സിംഗ് (16), ആര്യന്‍ സിംഗ് (16) എന്നിവരാണ് മരിച്ചത്. നാട്ടുകാരുടേയും അഗ്‌നിശമന വിഭാഗത്തിന്റെയും നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത് . മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com