Aloshi
നവി മുംബൈ: പന്‍വേല്‍ മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍, പ്രശസ്ത ഗസല്‍ ഗായകന്‍ അലോഷി അവതരിപ്പിക്കുന്ന സംഗീത സന്ധ്യ ജനുവരി 24ന് ന്യൂ പന്‍വേലിലെ ഫടാക്കെ സ്‌കൂളില്‍ സംഘടിപ്പിക്കും.
വൈകിട്ട് 6 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍, ഗൃഹാതുരുത പകര്‍ന്നാടുന്ന ഈണവും താളവുമായി സംഗീത രംഗത്ത് വേറിട്ട ശൈലിയുമായി ശ്രദ്ധ നേടിയ കലാകാരന്‍ വേദിയെ ത്രസിപ്പിക്കും.
ആസ്വാദകരുമായി സംവദിച്ചും കൂടെ പാടിയും വേറിട്ട സംഗീതാനുഭവം പകര്‍ന്നാടിയാണ് അലോഷി പ്രേക്ഷക പ്രീതി നേടുന്നത്. പന്‍വേല്‍ മലയാളി സമൂഹത്തിന്‍റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംഗീതസന്ധ്യ ഒരുക്കുന്നത്.

