Fraudulent promise of railway job; Case filed against 42-year-old woman

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 42 കാരിക്കെതിരേ കേസ്

file

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 42 കാരിക്കെതിരേ കേസ്

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം
Published on

താനെ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 3.2 ലക്ഷം തട്ടിയെടുത്ത സ്ത്രീക്കെതിരേ കേസെടുത്ത് പൊലീസ്. 42കാരിയായ സ്ത്രീയാണ് യുവാവിൽ നിന്നു പണം തട്ടിയെടുത്തത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയാണ് സ്ത്രീ യുവാവിനോട് ആവശ‍്യപ്പെട്ടതെന്നും, മുൻകൂറായി 3.2 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നുവെന്നും പൊലീസ് വ‍്യക്തമാക്കി.

റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡിൽ നിന്നു ലഭിച്ച നിയമന ഉത്തരവാണെന്നു പറഞ്ഞ് ഇവർ നൽകിയ രേഖകൾ വ‍്യാജമാണെന്ന് യുവാവ് മനസിലാക്കുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. യുവാവിന്‍റെ പാരാതിയിൽ വഞ്ചനയ്ക്കും വ‍്യാജരേഖയുണ്ടാക്കിയതിനും കല‍്യാൺ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com