
നവി മുംബൈ: കെയർ ഫോർ മുബൈയും കേരള സമാജം ഉൾവെ നോഡും ചേർന്ന് അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 18ന് ഞായറാഴ്ച ഉൽവെ, ശ്രീനാരായണ ഗുരു ഇന്‍റർനാഷണൽ സ്കൂളിൽ വെച്ച് നടത്തി. കെയർ ഫോർ മുബൈയുടെ നേതൃത്വത്തിൽ നടത്തുന്ന നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നിത്.
കെയർ ഫോർ മുംബൈ ചെയർമാൻ കെ ആർ ഗോപി ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് കെയർ ഫോർ മുംബൈ സെക്രട്ടറി പ്രിയ വർഗീസ് കെയർ ഫോർ മുംബൈയുടെ പ്രവർത്തനങ്ങളെപറ്റി വിശദീകരിച്ചു . കൂടാതെ കെയർ ഫോർ മുംബൈ പ്രസിഡന്‍റ് എം കെ നവാസ് അംഗങ്ങളായ മനോജ് മാളവിക ,സതീഷ് , ബിജു രാമൻ , മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.
വിശിഷ്ടതിഥിയായി എത്തിയ പൊലീസ് ഓഫീസർ അങ്കുർ രോഹിദാസ് ഷേലാർ സമാജത്തിന്‍റെ പ്രവർത്തനങ്ങളിൽ അഭിനന്ദങ്ങൾ അറിയിച്ചുകൊണ്ടു സംസാരിച്ചു.കെ കെ എസ് പ്രതിനിധി ശ്രീകുമാർ ഉൾവെ സമാജത്തിന് അഭിനന്ദങ്ങൾ അറിയിച്ചു. ഉൾവെ സമാജം സെക്രട്ടറി ഷൈജ ബിജു , പ്രസിഡന്‍റ് പ്രദീഷ് , ട്രഷറർ ഹണി , വൈസ് പ്രസിഡന്‍റ് മുഹമ്മദ് അലി ,കമ്മിറ്റി മെംബേർസ് ,വനിതാ വിഭാഗം എന്നിവർ ക്യാമ്പിന്‍റെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി . ഉൾവെ സമാജം പ്രസിഡന്‍റ് കെയർ ഫോർ മുംബൈ ,അപ്പോളോ ഹോസ്പിറ്റൽ എന്നിവർക്ക് നന്ദി അറിയിച്ചു.