സംഗീത് ശിവന് വിട: അന്ത്യാഞ്ജലി അർപ്പിച്ച് ബോളിവുഡിലേതടക്കം നിരവധി പ്രമുഖർ

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസം മുൻപായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം
മെട്രൊ വാർത്തയുടെ ഡയറക്ടറും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗവുമായ പ്രശാന്ത് നാരായണൻ അന്തിമോപചാരം അർപ്പിക്കുന്നു.
മെട്രൊ വാർത്തയുടെ ഡയറക്ടറും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗവുമായ പ്രശാന്ത് നാരായണൻ അന്തിമോപചാരം അർപ്പിക്കുന്നു.

മുംബൈ : നിര്യാതനായ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍റെ സംസ്കാരം ഓഷിവാര ഹിന്ദു ശ്മശാനത്തിൽ നടത്തി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസം മുൻപായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

ഹിന്ദിയിലെയും മലയാളത്തിലെയും നിരവധി താരങ്ങളും പിന്നണി പ്രവർത്തകരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. മെട്രൊ വാർത്തയുടെ ഡയറക്ടറും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗവുമായ പ്രശാന്ത് നാരായണൻ അസോസിയേഷനു വേണ്ടി പുഷ്പചക്രം സമർപ്പിച്ചു.

പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ ശ്യാം കൗശൽ, ഗുഡ്നൈറ്റ് മോഹൻ, സിനിമ ഛായാഗ്രാഹകൻ മനോജ് പിള്ള, ബോളിവുഡ് താരം തുഷാർ കപൂർ, കെപിഎംജിയുടെ സീനിയർ പാർട്ണർ സച്ചിൻ മേനോൻ തുടങ്ങിയവർ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com