ഒരു വര്‍ഷം കടലില്‍ എത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്ക്

ഇത് വലിയ ദുരന്തമെന്ന് വിദഗ്ധര്‍
5 million kg of plastic ends up in the ocean every year

ഒരു വര്‍ഷം കടലില്‍ എത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്ക്

Updated on

മുംബൈ: മുംബൈ കടലില്‍ ഒരുവര്‍ഷമെത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്. സമുദ്രങ്ങളില്‍നിന്നും നദികളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മലിനീകരണം നീക്കംചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ദി ഓഷ്യന്‍ ക്ലീന്‍അപ്പ് നടത്തിയ ഒരുവര്‍ഷം നീണ്ടുനിന്ന പഠനത്തിലാണ് ഈ വിവരം.2024 മേയ് മുതല്‍ 2025 മേയ് വരെ നടത്തിയ പഠനത്തില്‍ മുംബൈ മെട്രപൊളിറ്റന്‍ മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം താനെ കടലിടുക്ക്, മലാഡ് കടലിടുക്ക്, വസായ് കടലിടുക്ക് എന്നിവയില്‍നിന്നാണ്.

220 കിലോമീറ്റര്‍ തീരപ്രദേശം, 152 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകള്‍, 107 സംരക്ഷിത ഇനങ്ങള്‍, സമുദ്ര ആവാസവ്യവസ്ഥയെ ആശ്രയിക്കുന്ന 19 ലക്ഷം ജീവിവര്‍ഗം എന്നിവയെ ഇത് സാരമായി ബാധിക്കുന്നുണ്ട്.

പ്ലാസ്റ്റിക് കടലിലേക്ക് എത്തിച്ചേരുന്നത് തടയുന്നതിനുള്ള ഉപകരണങ്ങള്‍ മഴക്കാലത്തിനുമുന്‍പ് സ്ഥാപിക്കാന്‍ ദി ഓഷ്യന്‍ ക്ലീന്‍അപ്പ് ഉദ്ദേശിക്കുന്നുണ്ട്. 61 മുതല്‍ 92 ടണ്‍ വരെ പ്ലാസ്റ്റിക് വീണ്ടെടുക്കാന്‍ ഇത്തരം ഉപകരണങ്ങളിലൂടെ കഴിയും. വേലിയേറ്റ സമയത്ത് മാലിന്യം പിടിച്ചെടുക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com