പിറന്നാള്‍ ആഘോഷത്തിനിടെ 21 വയസ്സുള്ള യുവാവിനെ തീ കൊളുത്തി

തീ കത്തിച്ചത് ജീവനോടെ

21-year-old man set on fire during birthday party

പിറന്നാള്‍ ആഘോഷത്തിനിടെ 21 വയസ്സുള്ള യുവാവിനെ തീ കൊളുത്തി

Updated on

മുംബൈ: 21 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ജീവനോടെ കത്തിച്ചു. നഗരത്തെ നടുക്കിയ സംഭവം വിനോബ ഭാവെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം ജന്മദിനാഘോഷത്തിന് വിളിച്ചുവരുത്തിയതിനേ ശേഷമാണ് അബ്ദുള്‍ റഹ്‌മാനെ (21) പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

ആദ്യം കേക്ക് മുറിക്കുന്നതിന്റെ ഭാഗമായിന്ന് മുന്നോടിയായി പ്രാങ്കെന്ന പേരില്‍ മുട്ടയും കല്ലുകളും എറിഞ്ഞ് തുടങ്ങുകയായിരുന്നു എന്നാല്‍ പിന്നാലെ ഞെട്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. സ്‌കൂട്ടറില്‍ നിന്ന് എടുത്ത പെട്രോള്‍ അബ്ദുളിന്റെ ദേഹത്ത് ഒഴിച്ച് കൊളുത്തി.

ദേഹത്ത് പടര്‍ന്ന് കയറിയ തീയണക്കാനായി പ്രാണരക്ഷാര്‍ത്ഥം യുവാവ് ഓടുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ജീവന്‍ രക്ഷിക്കാന്‍ കെട്ടിടത്തിന് പുറത്തേക്കോടിയ അബ്ദുള്‍ പൈപ്പില്‍ നിന്ന് വെള്ളം ശരീരത്തിലൊഴിച്ചാണ് തീയണച്ചത്. അബ്ദുള്‍ റഹന്മാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com