ഗണേശസ്തുതിയിലലിഞ്ഞ് നഗരം

ഇനി 10 നാള്‍ ഉത്സവം
Ganesh Chaturthi has begun

ഗണേശസ്തുതിയിലലിഞ്ഞ് നഗരം

Updated on

മുംബൈ: സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ഗണേശോത്സവത്തിന് തുടക്കമായി. ഇനിയുള്ള പത്തുദിവസം 'ഗണപതിബപ്പ മോറിയ' വിളികളാല്‍ മുഖരിതമായിരിക്കും മഹാനഗരം. മുംബൈയിലെ പ്രശസ്തമായ ലാല്‍ബാഗച്ഛാ്രാജ ഗണപതി മണ്ഡപത്തിന് മുംബൈ പൊലീസുമായി ഏകോപിപ്പിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സോഫ്റ്റ്വെയറുമായി സംയോജിപ്പിച്ച 260 ഹൈടെക് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമുള്ള ഭക്തരടക്കം എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ അനുഗ്രഹം തേടാനായി എത്തുന്നു. ഈ വര്‍ഷം ഒരു കോടി ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും സുരക്ഷയും വലിയ വെല്ലുവിളിയാക്കുന്നു.

ഗണേശോത്സവത്തിന്‍റെ ഭാഗമായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ക്രമസമാധനത്തിന്‍റെ ചുമതല വഹിക്കുന്ന ജോയിന്‍റ് പൊലീസ് കമ്മിഷണര്‍ സത്യനാരായണ്‍ പറഞ്ഞു. ഉത്സവകാലത്ത് നഗരത്തിലുടനീളം കുറഞ്ഞത് 15,000 പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, 2,600 സബ് ഇന്‍സ്‌പെക്റ്റര്‍മാര്‍, 51 അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍മാര്‍, 36 ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍മാര്‍ എന്നിവര്‍ ചുമതലയില്‍ ഉണ്ടായിരിക്കും.

സംസ്ഥാന റിസര്‍വ് പൊലീസ് സേനയുടെ (എസ്ആര്‍പിഎഫ്) 12 കമ്പനികളെ കൂടി നഗരത്തില്‍ വിന്യസിക്കും. ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ 11,000-ത്തിലധികം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഡ്രോണുകളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗിര്‍ഗാവ് ചൗപാട്ടി ഉള്‍പ്പെടെ എല്ലാ നിമജ്ജനസ്ഥലങ്ങളിലും ബീച്ചുകളിലും മതിയായ പൊലീസ് വിന്യാസം ഉണ്ടായിരിക്കും. അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി വാച്ച് ടവറുകള്‍, പൊതു അറിയിപ്പ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് പുറമേ, ബീറ്റ് മാര്‍ഷലുകളെയും മഫ്തിയിലുള്ള പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com