താനെ: മുംബൈ മലയാളി സമാജം താനെ യൂണിറ്റിൽ പതിവ് പോലെ ഈ വർഷവും ഗണേശോത്സവം കൊണ്ടാടുന്നു. താനെ വാഗ്ലെ എസ്റ്റേറ്റ് ശാന്തിനഗറിലുള്ള സമാജം ഓഫീസിലാണ് ഗണേശോത്സവം കൊണ്ടാടുന്നത്. ഏകദേശം 35 വർഷത്തോളം പഴക്കമുള്ള സമാജത്തിന് 115 മെമ്പർമാരാണുള്ളത്.
18 -മത്തെ വർഷമാണ് സമാജത്തിന്റെ നേതൃത്വത്തിൽ ഒന്നര ദിവസത്തെ ഗണേശോത്സവം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 7 ശനിയാഴ്ച്ച രാവിലെ 11.30 ന് പ്രതിഷ്ഠ,പൂജാ കർമ്മങ്ങൾ, എന്നിവ ഉണ്ടായിരിക്കും.വൈകീട്ട് 7 ന് ദീപാരാധന, ഭജന തുടർന്ന് മഹാ പ്രസാദം. സെപ്റ്റംബർ 8 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് നിവേദ്യപൂജ, വൈകീട്ട് 4 ന് വിടുതൽ പൂജ. വൈകീട്ട് 7 ന് താലപ്പൊലിയോട് കൂടി ഘോഷയാത്രയായി വിഗ്രഹം നിമഞ്ജനം.