
ഗൗരി നന്ദ
മുംബൈ: ചൊവ്വാഴ്ച രാവിലെ 11 ന് ശ്രീനാരായണ മന്ദിരസമിതിയുടെ താനെ ഗുരുസെന്‍ററിലും വൈകീട്ട് 7 മുതല്‍ ഗുരുദേവ ഗിരിയിലും മലയാറ്റൂര്‍ സ്വദേശിനി ഗൗരി നന്ദ ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രം പ്രഭാഷണരൂപത്തില്‍ അവതരിപ്പിക്കും.
ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരിനന്ദ ഗുരുധര്‍മ പ്രചരണാര്‍ഥം സ്വന്തമായി വികസിപ്പിച്ചെടുത്ത കലാരൂപമാണ് കഥാ പ്രഭാഷണം. ഗുരുദേവചരിത്രം കഥാപ്രഭാഷണം കേരളത്തിനകത്തും പുറത്തുമായി ഇതിനകം 90 വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു.