ജി എം ബാനാത് വാല സെന്‍റർ ഫോർ ഹ്യുമാനിറ്റി ബ്ലഡ് ഡോനേഷൻ ക്യാമ്പ് നടത്തി

എഐ കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ ടി കെ സി മൊഹമ്മദ്‌ അലി ഹാജി ഉത്ഘാടനം ചെയ്തു
ജി എം ബാനാത് വാല സെന്‍റർ ഫോർ ഹ്യുമാനിറ്റി ബ്ലഡ് ഡോനേഷൻ ക്യാമ്പ് നടത്തി
Updated on

മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജി എം ബാനാത് വാല സെന്‍റർ ഫോർ ഹ്യുമാനിറ്റി ബ്ലഡ് ഡോനേഷൻ ക്യാമ്പ് നടത്തി

അന്ധേരി ഈസ്റ്റിലുള്ള അമ്പർ ഇന്‍റർനാഷണൽ ഹോട്ടലിൽ വെച്ച് നടന്ന ക്യാമ്പ് എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്‍റ് അസിസ് മാണിയൂർ അധ്യക്ഷത വഹിച്ചു . എഐ കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ ടി കെ സി മൊഹമ്മദ്‌ അലി ഹാജി ഉത്ഘാടനം ചെയ്തു. മുൻ മഹാരാഷ്ട്ര മന്ത്രിയും കോണ്ഗ്രസ് നേതാവുമായ ആരിഫ് നസീം ഖാൻ മുഖ്യാതിതിയായിരുന്നു. സംഘടനയുടെ എല്ലാ പ്രവർത്തനങ്ങങ്ങൾക്കും എല്ലാ വിധ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു, മഹാരാഷ്ട്ര ഏത് ഭാഗത്തും മലയാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആവശ്യങ്ങൾ അറിയിക്കണമെന്നും കോൺഗ്രസ് പാർട്ടി കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് ദേശിയ സെക്രട്ടറി സി കെ സുബൈർ മുഖ്യ പ്രഭാഷണം നടത്തി ഇത്തരത്തിലുള്ള മാനുഷിക പ്രവർത്തനങ്ങൾ നിരന്തരമായി നടത്തുന്ന മഹാരാഷ്ട്ര കെഎംസിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണന്നു അദ്ദേഹം പറഞ്ഞു.എഐ കെഎംസിസി നേതാക്കളും പ്രവർത്തകരും അടക്കം അമ്പതോളം പേർ രക്തദാനം നടത്തി. ജനറൽ സെക്രട്ടറി സൈനുദ്ധീൻ വി കെ സ്വാഗതം പറഞ്ഞു ട്രഷറർ പിഎം ഇക്ബാൽ രക്ത ധാന ശിബിരം നിയന്ത്രിച്ചു, ടി എ കാലിദ്, പി വി സിദ്ദിഖ്, അൻസാർ സി എം, എം എ കാലിദ് ഹംസ ഘട്കൊപ്പർ കബീർ വി കെ മുതലായവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com