70 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ആള്‍ദൈവം അറസ്റ്റില്‍

കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്
Godman ashok kharat arrested in Rs 70 crore money laundering case

70 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ആള്‍ദൈവം അറസ്റ്റില്‍

Updated on

മുംബൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവം അശോക് ഖരാത്തിനെ 70 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പ്രത്യേക കോടതി ഇതിന് അനുമതി നല്‍കിയിരുന്നു. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ നേരിടുന്ന ഖരാത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

പ്രൊഡക്ഷന്‍ വാറന്‍റിലാണ് ഖരാത്തിനെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. കോടതി അനുവദിച്ചതോടെ നടപടിക്രമങ്ങള്‍ മേയ് 20ന് പൂര്‍ത്തിയാക്കും.

ഒന്നിലധികം സ്ത്രീകള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ ഖരാത്തിന്‍റെ പേരില്‍ ഏപ്രില്‍ ആറിനാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ.) കേസെടുത്തത്. സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്തതുമായി ബന്ധപ്പെട്ട് 10ല്‍ അധികം കേസുകള്‍ ഖാരാത്തിനെതിരെയുണ്ട്.

logo
Metro Vaartha
www.metrovaartha.com