ഗോരേഗാവ് ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനവും ഉത്സവവും വിപുലമായി ആഘോഷിച്ചു

ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ മോഹനര് കണ്ഠരരുടെ മകനായ മഹേഷ് ആണ് പ്രധാന ചടങ്ങുകൾക്കെല്ലാം നേതൃത്വം നൽകിയത്
ഗോരേഗാവ് ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനവും ഉത്സവവും വിപുലമായി ആഘോഷിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ തന്നെ പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ ഗോരേഗാവ് ബങ്കൂർനഗർ അയ്യപ്പ ക്ഷേത്രത്തിലെ നാൽപ്പതാമത് പ്രതിഷ്ഠാദിനവും ഉത്സവവും വിപുലമായി ആഘോഷിച്ചു. മേയ് 19 ന് ആരംഭിച്ച ചടങ്ങുകൾ ജൂൺ 2 വരെ നീണ്ടു. ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ മോഹനര് കണ്ഠരരുടെ മകനായ മഹേഷ് ആണ് പ്രധാന ചടങ്ങുകൾക്കെല്ലാം നേതൃത്വം നൽകിയത്.

'അയ്യപ്പനും ഗുരുവായൂരപ്പനും തുല്യ പ്രാധാന്യമുള്ള മഹാരാഷ്ട്രയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.അതുകൊണ്ട് തന്നെ ഈ ക്ഷേത്രം മറ്റു പല ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു, ഇവിടെ പൂജാദി കർമ്മങ്ങൾക്ക് വരുവാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു വെന്നും തന്ത്രി കുടുംബത്തിലെ ഇളയ തല മുറക്കാരൻ' മെട്രൊ വാർത്തയോട് പറഞ്ഞു. കൂടാതെ കിരാത ശിവനേയും ഇവിടെ പ്രതിഷ്ഠ ചെയ്തിട്ടുണ്ട്. ഇതും അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മേയ് 19നു ബ്രഹ്മശ്രീ കാന്ത് ശർമ്മയുടെ നേതൃത്വത്തിൽ ശ്രീമത് സപ്താഹവും രാവിലെ 9 മണിക്ക് ശ്രീ ഗുരുവായൂരപ്പസ്വാമിക്ക് ലക്ഷാർച്ചനയും നടന്നിരുന്നു. 20ന് ഉത്സവ സുദിക്രിയകൾ 22ന് വൈകുന്നേരം പരമ്പരാഗത ആചാര്യവരണം എന്നിവ തന്ത്രിയുടെ നേത്രത്വത്തിലും നടന്നു.

24 നു അയ്യപ്പസ്വാമിക്കും 26 നു ഗുരുവായൂരപ്പസ്വാമിക്കും കൊടിയേറ്റവും നടന്നിരുന്നു.കൂടാതെ പ്രത്യേക പൂജകളും പരിപാടികളും തുടർന്ന് സഹസ്രകലശപൂജ, സഹസ്രകലശാഭിഷേകം, പടിപൂജ, ഉദയിസ്തമനപൂജ,ഉത്സവബലി,സർപ്പബലി, നവകാഭിഷേകം, പ്രത്യേക പാൽപ്പായസ നിവേദ്യം ഇവയെല്ലാം വിവിധ ദിവസങ്ങളിൽ നടന്നിരുന്നു.മേയ് 28 നു മഹാഅന്നദാനവും നടന്നിരുന്നു.കേരളത്തിൽ നിന്നും വന്ന കഥകളി സംഘം അവതരിപ്പിച്ച കഥകളി ചടങ്ങുകൾക്ക് മാറ്റ് കൂട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com