government has failed to provide security for women and children in maharashtra
മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപെട്ടു; ജോജോ തോമസ്

ജനങ്ങളെ മറന്ന് ഇലക്ഷന് മുന്നോടിയായി പ്രഖ്യാപനങ്ങൾ നടത്തി മുന്നോട്ടു പോകുന്ന സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നില്ല
Published on

മുംബൈ: ബദ്‌ലാപൂരിലെ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ രക്ഷിതാക്കൾ വലിയ ആശങ്കയിലാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്. പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 24ന് ശനിയാഴ്ച്ച എം വി എ സഖ്യം മഹാരാഷ്ട്ര ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

''പെൺകുട്ടികൾ സ്കൂളിൽ സുരക്ഷിതരല്ലെങ്കിൽ പിന്നെ 'മുൽഗി ഷിക്ലി, പ്രഗതി ഝലി' എന്നതിന്‍റെ അർത്ഥമെന്താണ്? എംവിഎ ആഹ്വാനം ചെയ്ത ബന്ദ് രാഷ്ട്രീയ പ്രേരിതമല്ല. ജനങ്ങളെ മറന്ന് ഇലക്ഷന് മുന്നോടിയായി പ്രഖ്യാപനങ്ങൾ നടത്തി മുന്നോട്ടു പോകുന്ന സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുവാനാണ് ശ്രമിക്കേണ്ടത്'' ജോജോ തോമസ് ആവശ്യപ്പെട്ടു. മുംബെ ഹൈക്കോടതി വിഷയത്തിൽ ഇടപ്പെട്ടത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.