അയല 14 സെന്‍റി മീറ്റര്‍, കൊഞ്ച് 9 സെന്‍റി മീറ്റർ; മീൻ പിടിക്കുന്നതിൽ വലുപ്പ പരിധി നിശ്ചയിച്ച് മഹാരാഷ്‌ട്ര

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് മഹാരാഷ്ട്ര ഫിഷറീസ് വകുപ്പിന്‍റെ തീരുമാനം.

Government sets size limit for catching fish

മത്സ്യം പിടിക്കുന്നതിന് വലുപ്പ പരിധി നിശ്ചയിച്ച് സര്‍ക്കാര്‍

Updated on

മുംബൈ : മഹാരാഷ്ട്രയില്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന മത്സ്യത്തിന് വലുപ്പപരിധി നിശ്ചയിക്കുന്നു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് മഹാരാഷ്ട്ര ഫിഷറീസ് വകുപ്പിന്‍റെ തീരുമാനം. കുഞ്ഞുമത്സ്യങ്ങളെ വലയില്‍ പിടിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം.

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മത്സ്യമായ സില്‍വര്‍ പോംഫ്രെറ്റിനും (അയക്കൂറ) അയലയ്ക്കും 14 സെന്‍റീ മീറ്റര്‍ നീളമുണ്ടായിരിക്കണം.

അതുപോലെ, ഒരു കൊഞ്ചിന് ഒമ്പത് സെന്‍റിമീറ്റര്‍ നീളമുണ്ടായിരിക്കണം. ബോംബിലിന്‍റെ (ബോംബെ ഡക്ക്) നീളം 18 സെന്‍റീമീറ്റര്‍ ആയിരിക്കണം. നെയ്നീമീനിന് നീളം 37 സെന്‍റീമീറ്ററാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com