
മുംബൈ: കർഷകരെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് അജിത് പവാർ. മഹാരാഷ്ട്രയിലെ കർഷകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് ഇന്ന് മുംബൈയിൽ സംസാരിക്കുമ്പോഴാണ് മുൻ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ 3 ദിവസമായി പെയ്ത കാലവർഷക്കെടുതിയിൽ മഹാരാഷ്ട്രയിലെ കർഷകർ ഏറെ ദുരിതത്തിലാണ്. കർഷകർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിഷയം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ഇന്ന് മുതൽ കർഷകർക്ക് പിന്തുണ നൽകാനും നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാർ മുന്നോട്ട് വരണം."അദ്ദേഹം പറഞ്ഞു.