മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായാല്‍ വാഹനം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍

പിഴത്തുക 2000 രൂപയില്‍ നിന്ന് 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 15,000 രൂപയുമായി ഉയര്‍ത്തിയിരുന്നു
Government to confiscate vehicles if caught driving under the influence of alcohol

മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായാല്‍ വാഹനം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍

representative image

Updated on

മുംബൈ: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരേ മുംബൈ ട്രാഫിക് പൊലീസ് നടപടി ശക്തമാക്കുന്നു. കേസ് റജിസ്റ്റര്‍ ചെയ്യാനും ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും വാഹനങ്ങള്‍ കണ്ടുകെട്ടാനുമാണ് തീരുമാനം.

നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴത്തുക അഞ്ച് ഇരട്ടിയായി കൂട്ടിയിട്ടും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കുറയാതെ വന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.

ഒരു തവണ പിടിച്ചാല്‍ പിഴത്തുക 2000 രൂപയില്‍നിന്ന് 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 15,000 രൂപയുമായി ഉയര്‍ത്തിയെങ്കിലും നിയമലംഘനം കൂടിയതോടെയാണ് സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തുന്നത്. കുറ്റം സ്ഥിരമായി ആവര്‍ത്തിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തനാണ് ആലോചന

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com