
കര്‍ഷകര്‍ക്ക് സിബില്‍ സ്‌കോര്‍ നോക്കാതെ ലോണ്‍ നല്‍കണമെന്ന് സര്‍ക്കാര്‍
മുംബൈ: സിബില്‍ സ്‌കോറുകള്‍ ചോദിക്കാതെ തന്നെ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വായ്പകള്‍ വിതരണംചെയ്യണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബാങ്കുകളുമായിട്ടുള്ള യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
സിബില്‍ സ്‌കോര്‍ എന്നത് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ക്രെഡിറ്റ് യോഗ്യതാ സംവിധാനമാണ്. ഇത് ധനകാര്യസ്ഥാപനങ്ങള്‍ വായ്പ അപേക്ഷകള്‍ വിലയിരുത്തുന്നതിനും തിരിച്ചടയ്ക്കാനുള്ള ആളുകളുടെ സാമ്പത്തികശേഷിയെ വിലയിരുത്താനും ഉപയോഗിക്കുന്നു.
മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നതിനിടെയാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ആരെങ്കിലും ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യകത്മാക്കി.