
ഹര്‍ജി നാളെ സുപ്രിംകോടതിയില്‍
file image
മുംബൈ: 180-ലധികംപേരുടെ മരണത്തിനിടയാക്കി 7/11 മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പരയിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.
വിധി ഞെട്ടലോടെയാണ് കേട്ടതെന്നും സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിരുന്നു. 2006 ജൂലൈ 11-ന് വിവിധ സ്ഥലങ്ങളിലായി നടന്ന 7 സ്‌ഫോടനങ്ങളില്‍ 180-ലധികം പേര്‍ കൊല്ലപ്പെടുകയും 800 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പാലക്കാട് സ്വദേശി ഉള്‍പ്പെടെ സ്‌ഫോടനത്തില്‍ കൊലപ്പെട്ടിരുന്നു. ഒട്ടേറെ മലയാളികള്‍ പരുക്കേറ്റും ചിക്തസയില്‍ കഴിഞ്ഞ സംഭവമാണിത്. 19 വര്‍ഷങ്ങള്‍ക്കുശേഷം, തിങ്കളാഴ്ച ബോംബെ ഹൈക്കോടതി 12 പ്രതികളെയും കുറ്റവിമുക്തരാക്കിയത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അവര്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും പറഞ്ഞാണ് കോടതി ഇവരെ വെറുതെ വിട്ടത്. ഇവര്‍ 8 പേരും തിങ്കളാഴ്ച രാത്രിയോടെ ജയില്‍ മോചിതരായി. സ്‌ഫോടനക്കേസ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് അന്വേഷിക്കണമെന്ന് കുറ്റവിമുക്തരായ പ്രതികളും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ കുറ്റക്കാരാക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.