പ്രഭാവവും വ്യക്തിത്വവും ഉയർത്തിപ്പിടിക്കുന്നവരാണ് മലയാളികൾ: ഗോവ ഗവർണർ പി.എസ്. ശ്രീധരന്‍ പിള്ള

മോഡല്‍ കോളേജ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു
Governor PS Sreedharan Pillai says this is the day that changed the perception of Malayalis outside Kerala.

മോഡല്‍ കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനം

Updated on

മുംബൈ: കേരളത്തിന് പുറത്തുള്ള മലയാളികളെ കുറിച്ചുള്ള തന്റെ ധാരണകള്‍ തിരുത്തിയ ദിവസമാണിതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളീയ സമാജം ഡോംബിവ്ലിയുടെ മോഡല്‍ കോളേജ് കെട്ടിടത്തിന്റെ മൂന്നാം ഘട്ട നിര്‍മ്മിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിന്റെ നാനാ ഭാഗത്തും മലയാളികളുണ്ടെന്നും, എവിടെ പോയാലും കേരളീയ പ്രഭാവവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്ന സമൂഹമാണ് മലയാളികളെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ക്ലാസ്സ് മുറികള്‍ ,കമ്പ്യുട്ടര്‍ ലാബ് ,വിശാലമായ ലൈബ്രറി, ഓഫീസ് മുറികള്‍, ഓഡിറ്റോറിയം തുടങ്ങി ആധുനീക സൗകര്യങ്ങളോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.കേരളീയ സമാജം ഭാവി പദ്ധതികള്‍ ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍ വിശദീകരിച്ചു.

സമാജം അംഗങ്ങളുടെയും ഭാരവാഹികളുയുടെയും അഭിമാന നിമിഷമാണെന്ന് സെക്രട്ടറി രാജശേഖരന്‍ നായര്‍ പറഞ്ഞുഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയെ ഉത്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ലഭിച്ചതിലുള്ള സന്തോഷം പ്രസിഡന്റ് ഇ പി വാസു പങ്ക് വച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com