30 വയസുള്ള നടിയുമായി ഗോവിന്ദയ്ക്ക് അവിഹിതബന്ധമെന്ന് ഭാര്യ

വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍
Govinda's wife alleges affair with 30-year-old actress

ഗോവിന്ദ, സുനിത അഹുജ

Updated on

മുംബൈ: നടനും രാഷ്ട്രീയക്കാരനുമായ ഗോവിന്ദയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭാര്യ സുനിത അഹുജ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ട്. മറാഠി യുവനടിയുമായി ഗോവിന്ദയ്ക്ക് ബന്ധം ഉണ്ടെന്നാണ് ആരോപണം. കോണ്‍ഗ്രസില്‍ നിന്ന് എംപിയായ ഗോവിന്ദ നിലവില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന് ഒപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് വിവരം. കോടതിയില്‍ നിന്ന് പലതവണ സമന്‍സ് അയച്ചിട്ടും ഗോവിന്ദ ഹാജരായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 30 വയസുള്ള നടിയുമായി ഗോവിന്ദയ്ക്ക് ബന്ധം ഉണ്ടെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്‍റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് കാളിയമ്മ പൊറുക്കില്ലെന്നാണ് സുനിത കഴിഞ്ഞ ദിവസം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com