പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലൂടെ മുംബൈകാർക്ക് ആശ്വാസം

വസ്തു നികുതി വർധിപ്പിക്കണമെന്ന ആവശ്യം 2020 മുതൽ നിരാകരിക്കപ്പെടുകയായിരുന്നു
ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെFile

മുംബൈ : മുംബൈയിൽ വസ്തുനികുതി വർധിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് തീരുമാനിച്ചു.ഇത് നാലാം തവണയാണ് മുംബൈയിൽ വസ്തു നികുതി വർധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ വിസമ്മതിക്കുന്നത്. വസ്തു നികുതി വർധിപ്പിക്കണമെന്ന ആവശ്യം 2020 മുതൽ നിരാകരിക്കപ്പെടുകയായിരുന്നു.

ഈ വർഷം ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിനാൽ ഈ തീരുമാനം ശ്രദ്ധേയമാണ്.പരമാവധി വോട്ടർമാരെ ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അധ്യക്ഷനായിരുന്നു

അതേസമയം മുംബൈക്കാർക്ക് ഈ തീരുമാനം ആശ്വാസം നൽകുമെങ്കിലും പദ്ധതികളുടെ ചെലവ് വഹിക്കാൻ പാടുപെടുന്ന ബിഎംസിക്ക് ഇതുമൂലം 736 കോടി രൂപയുടെ നഷ്ട്ടം ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.