രാജൻ വാഴപ്പിള്ളിക്ക് രക്ഷകനായി ജി ആർ പി ഉദ്യോഗസ്ഥൻ പ്രകാശ് കൃഷ്ണ മെൽവണെ

രാജൻ വാഴപ്പിള്ളിക്ക് രക്ഷകനായി  ജി ആർ പി  ഉദ്യോഗസ്ഥൻ പ്രകാശ് കൃഷ്ണ മെൽവണെ

മുംബൈ: മലയാളിയും നാടക പ്രവർത്തകനുമായ രാജൻ വാഴപ്പിള്ളിക്ക് രക്ഷകനായി ജി ആർ പി ഉദ്യോഗസ്ഥൻ പ്രകാശ് കൃഷ്ണ മെൽവണെ. ഇന്നലെ രാത്രി 8 മണിക്ക് നവിമുംബൈയിലെ ജൂയി നഗർ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെന്നി നിലത്തുവീണ് പരിക്കു പറ്റിയതിനെ തുടർന്ന് ഉടൻ സംഭവ സ്ഥലത്തുള്ള ജി ആർ പി ഉദ്യോഗസ്ഥർ അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് പ്രാഥമിക ചികിൽസ നൽകിയിരുന്നു.

അപകട വിവരമറിഞ്ഞ് ഉടൻ തന്നെ അവിടെ എത്തിച്ചേർന്ന ഫെയ്മ മഹാരാഷ്ട്രയുടെ ഭാരവാഹികളായ അശോകൻ പിപി , അനിൽ നായർ , ബൈജു സാൽവിൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്റ്റേഷൻ മാസ്റ്ററോട് ജി ആർ പി ഉദ്ദ്യോഗസ്ഥനായ പ്രകാശ് കൃഷ്ണ മെൽവണെയുടെ ശക്തമായ ഇടപ്പെടലുകൾ കൊണ്ട് ഉടൻ തന്നെ ആംബുലൻസിന് കാത്തു നിൽക്കാതെ കാറിൽ കയറ്റി വാശി എൻ എം എം സി ആശൂപത്രിയിൽ പ്രവേശിപ്പിക്കുകയും ഓരോ ഡിപ്പാർട്ട്മെന്റിലും ഇടപെട്ട് പെട്ടന്ന് സി ടി സ്കാൻ,എക്‌സ്‌റേ തുടങ്ങിയ പരിശോധനകൾ നടത്തി വിദഗ്ദ ചികിത്സ ലഭിക്കുന്നതിന് അവസരമുണ്ടാക്കി.

ജി ആർ പി കോൺസ്റ്റബിൾ പ്രകാശ് കൃഷ്ണ മെൽബണെയുടെ കൃത്യസമയത്തുള്ള ഇടപ്പെടലുകൾ മൂലം രക്തം വാർന്നു പോകാതെ രാജന് യഥാസമയം വിദഗ്ദ ചികിത്സ ലഭിച്ചു.സത്താറ ജില്ലക്കാരാനായ പ്രകാശ് കൃഷ്ണ മെൽബണെ 17 വർഷം ആർമിയിൽ ഉദ്ദ്യോഗസ്ഥനായിരുന്നു. ആർമിയിൽ 17 വർഷം സർവ്വീസിനു ശേഷമാണ് ഇദ്ദേഹം വാശി ജി ആർ പി യിൽ 2018 ഇൽ ജോയിൻ ചെയ്തത്.

ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ പ്രകാശ് കൃഷ്ണ മെൽബണെയെ അഭിനന്ദിച്ച് കൊണ്ട് റെയിൽവേ മന്ത്രി, ജനറൽ മാനേജർ , ഡി ആർഎം ,CPRO.CCM എന്നിവർക്ക് അഭിനന്ദന സന്ദേശം  അയച്ചുനൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com