മനം നിറച്ച് ഗുഡി പഡ്‌വ

വീടിനു മുന്നില്‍ ഗുഡി സ്ഥാപിച്ചും വീടുകള്‍ അലങ്കരിച്ചും ആഘോഷം
Gudi Padwa celebration mumbai

മുന്‍വര്‍ഷത്തെ ഘോഷയാത്രയില്‍ നിന്ന്

Updated on

മുംബൈ: പുതുവര്‍ഷമായ ഗുഡി പാഡ്വയെ ആഘോഷത്തോടെ മഹാരാഷ്ട്ര വരവേറ്റു. പാഡ്വ ദിനത്തിലെ ഓരോ നിമിഷവും ശുഭമായി കരുതി, വീടിനു മുന്നില്‍ ഗുഡി സ്ഥാപിച്ചും വീടുകള്‍ അലങ്കരിച്ചും ആഘോഷം ഗംഭീരമാക്കി. നഗരതതിലുടനീളം ഒട്ടേറെ ഘോഷയാത്രകളും നടത്തി.

പലയിടത്തും നേരത്തെ തന്നെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുഹൃത്തുക്കളുടെ വീട്ടിലേക്കും ബന്ധുവീടുകളിലേക്കും വിരുന്നിനും പോയവരും ഏറെ. അടുപ്പിച്ച് അവധിയാണ് എന്നുള്ളതിനാല്‍ വിവിധ ഇടങ്ങളിലേക്ക് വിനോദയാത്ര നടത്തിയവരും ഉണ്ട്.

വീടിനു മുന്‍പില്‍ മുകളിലായി സ്ഥാപിക്കുന്ന ഗുഡികള്‍, ചെറിയ മുളക്കമ്പില്‍ കമിഴ്ത്തിവച്ച അലങ്കരിച്ച ചെറുകുടങ്ങളുടെ രൂപത്തിലാണ് ഒരുക്കുക.എൈശ്വര്യമുള്ള പുതുവര്‍ഷത്തെ വരവേല്‍ക്കാനാണിത്. കര്‍ഷകര്‍ക്കിത് വിളവെടുപ്പിന്റെ ഉത്സവമാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com