

വീരാർ: ശ്രീനാരായണ മന്ദിരസമിതി വിരാർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയുടെ പുതുവത്സര പിറവി ദിനമായ ഗുഡിപടവ ദിനത്തിൽ എല്ലാ വർഷത്തിലെയും പോലെ ഈ വർഷവും ഗുടിപടവ ശോഭ ഘോഷയാത്രികരെ മലയാളത്തിന്‍റെ തനിമയാർന്ന സംഭാരസൽക്കാരം നൽകി വരവേൽക്കും.
സംഭാര വിതരണം നാളെ ഉച്ചയ്ക്കുശേഷം 3 മണി മുതൽ നടത്തുന്നതുമായിരിക്കും. ഈ പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് ഈയൊരു സാംസ്കാരിക കൂട്ടായ്മയെ വിജയിപ്പിണമെന്ന് മന്ദിരസമിതി വിരാർ യൂണിറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.