ഗുംഗ്രൂ നൃത്തോത്സവം സമാപിച്ചു

പരിപാടി നടത്തിയത് സിന്ധു നായരുടെ നേതൃത്വത്തില്‍

Gungru Dance Festival concludes

ഗുംഗ്രൂ നൃത്തോത്സവം സമാപിച്ചു

Updated on

മുംബൈ: ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കൊറിയോഗ്രാഫര്‍മാരുടെ അസോസിയേഷനും (ഐ.എഫ്.ടി.സി.എ.), ഓള്‍ ഇന്ത്യ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (എ.ഐ.എ.എ.) ഷിംല എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്ത്യയിലെ ഡാന്‍സ് ഫെസ്റ്റിവലുകളിലൊന്നായ ഗുംഗ്രൂ നൃത്തോത്സവം സമാപിച്ചു.

സിന്ധു നായരുടെ നേതൃത്വത്തില്‍ നടന്ന ഗുംഗ്രൂ സീസണ്‍ ആറ് വാഷിയിലെ സിഡ്‌കോ ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.

ക്ലാസിക്കല്‍, നാടോടി, പാശ്ചാത്യ, ബോളിവുഡ്, സമകാലിക, സെമി ക്ലാസിക്കല്‍, മറ്റ് ഒട്ടേറെ നൃത്തരൂപങ്ങളുടെ സമ്പന്നതയും വൈവിധ്യവും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള 120- ലധികം നൃത്തഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന 1,600- ലധികം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com