ഗുംഗ്രൂ ദേശീയ നൃത്തോത്സവം 22ന് അരങ്ങേറും

വാശി സിഡ്‌കോ ഓഡിറ്റോറിയത്തില്‍ പരിപാടി
Gungru National Dance Festival to be held on the 22nd

ഗുംഗ്രൂ ദേശീയ നൃത്തോത്സവം 22ന് അരങ്ങേറും

Updated on

മുംബൈ: അവതാരകയും സംഘാടകയുമായി മുംബൈയിലെ കലാ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായ സിന്ധുനായര്‍ നേതൃത്വം നല്‍കുന്ന ഗുംഗ്രൂ ദേശീയ നൃത്തോത്സവ'ത്തിന്റെ അഞ്ചാമത് രംഗവേദിക്കായി നവിമുംബൈയിലെ വാശി സിഡ്‌കോ ഓഡിറ്റോറിയം ഒരുങ്ങുന്നു.22ന് രാവിലെ 8 മുതല്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന, വിസ്മയിപ്പിക്കുന്ന നൃത്യനൃത്ത ഉത്സവത്തിനായാണ് സിന്ധുനായര്‍ അഞ്ചാം വര്‍ഷവും ഇവിടെ അരങ്ങൊരുക്കുന്നത് .

ഇന്ത്യന്‍, അന്തര്‍ദേശീയ നൃത്ത കലാരൂപങ്ങളെ ആഘോഷമാക്കുന്ന വേദിയില്‍ നൂറിലധികം സംഘങ്ങളില്‍ നിന്നായി ആയിരത്തിഅഞ്ഞൂറോളം കലാകാരന്മാര്‍ പങ്കെടുക്കും

2020ല്‍ ആരംഭിച്ച 'ഗുംഗ്രൂ ദേശീയ നൃത്തോത്സവം' സൃഷ്ടിപരമായ അവതരണങ്ങള്‍, മികച്ച പ്രകടനങ്ങള്‍, അഭൂതപൂര്‍വമായ പ്രചാരണം, പ്രേക്ഷകരെ വമ്പിച്ച തോതില്‍ ആകര്‍ഷിക്കുന്ന വെവിധ്യത എന്നിവകൊണ്ട് ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞിരിക്കുകയാണ്.ഭരതനാട്യം ,മോഹിനിയാട്ടം , തിരുവാതിരക്കളി ,കഥക് ,ഒഡീസി ,കുച്ചുപ്പുടി ,ലാവണി , കാശ്മീരി ,സബല്‍പുരി ,നാടോടിനൃത്തങ്ങള്‍ ,സിനിമാറ്റിക് , ഫ്യുഷന്‍ തുടങ്ങി നൃത്തലോകത്തെ എല്ലാ ഇനങ്ങളുടെയും സംഗമ ഭൂമികയായിരിക്കും ' ഗുംഗ്രൂ ഡാന്‍സ് ഫെസ്റ്റിവല്‍- 2025 '.

വൈവിധ്യമാര്‍ന്ന ക്ലാസിക്കല്‍ നൃത്തരൂപങ്ങളുടെ സമ്പന്നത മറ്റ് കലാകാരന്മാരിലും കലാപ്രേമികളിലും പങ്കുവെക്കുക മാത്രമല്ല, പൊതുജനങ്ങള്‍ക്കിടയില്‍ അത് ജനപ്രിയമാക്കുക എന്ന ലക്ഷ്യം കൂടി ഗുംഗ്രൂ ഡാന്‍സ് ഫെസ്റ്റിവലിനുണ്ട് .നവിമുംബൈയില്‍ കുടുംബസമേതം താമസിക്കുന്ന സിന്ധുനായര്‍ തൃശൂര്‍ സ്വദേശിയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com