ശ്രീനാരായണ മന്ദിരസമിതി ഗുരുജയന്തി ആഘോഷം

യൂണിറ്റുകളിലും ഗുരു സെന്‍ററുകളിലും വിശേഷാൽ പൂജ, സമൂഹപ്രാർഥന, പ്രഭാഷണം , അന്നദാനം എന്നിവ ഉണ്ടായിരിക്കും
ശ്രീനാരായണ മന്ദിരസമിതി ഗുരുജയന്തി ആഘോഷം

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ 169ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കുന്നു. ഓഗസ്റ്റ് 31 ന് സമിതിയുടെ ചെമ്പൂർ ആസ്ഥാനത്ത് പീത പതാക ഉയരുന്നതോടെ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കമാവും. തുടർന്ന് യൂണിറ്റുകളിലും ഗുരു സെന്‍ററുകളിലും വിശേഷാൽ പൂജ, സമൂഹപ്രാർഥന, പ്രഭാഷണം , അന്നദാനം എന്നിവ ഉണ്ടായിരിക്കും.

സെപ്റ്റംബർ 3 നു രാവിലെ 8 .30 മുതൽ 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സിലാണ് ജയന്തിയാഘോഷത്തിന്‍റെ സമാപന പരിപാടികൾ നടക്കുക. രാവിലെ 8.30 നു ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി. 9 മുതൽ സമൂഹ പ്രാർഥന, 10 മുതൽ പൊതുസമ്മേളനം. സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ. ഗോപാൽ റാവു മുഖ്യാതിഥിയായിരിക്കും. എസ്. ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് മെറിറ്റ് അവാർഡ് വിതരണം. 1.15 മുതൽ സദ്യ. 2 മുതൽ ഗാനമേള. തുടർന്ന് ക്ലാസ്സിക്കൽ, സെമി ക്ലാസ്സിക്കൽ, നോൺ ക്ലാസ്സിക്കൽ വിഭാഗങ്ങളിലായി സമിതി യൂണിറ്റുകളിൽ നിന്നുള്ളവരുടെ കലാ മത്സരങ്ങൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com