
ബിജെപി കേരള സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു
മുംബൈ : ബിജെപി കേരള സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു. വസായ് റോഡ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഗുരുസ്വാമി എം എസ് നായര്‍, ഗുരു മാതാ നന്ദിനി ടീച്ചര്‍ ഗുരുസ്വാമി മുരളി മേനോന്‍ എന്നിവരെ ആദരിച്ചു.
പരിപാടിയുടെ ഭാഗമായി ലക്ഷ്മിധാം ഗോശാലയിലെ ഗുരുവര്യന്‍ മഹന്ത് സദാനന്ദ് ബെന്‍ മഹാരാജ്, വസായ് ബോയ്ഗാവ് സ്വാമിസമര്‍ത്ഥ് മഠം, വസായ് വെസ്റ്റ് സായിബാബ ക്ഷേത്രം തുടങ്ങിയ അദ്ധ്യാത്മിക കേന്ദ്രങ്ങളിലെ ഗുരുവര്യന്‍മാരേയും സന്യാസി ശ്രേഷ്ഠന്‍മാരേയും കെ.ബി ഉത്തംകുമാര്‍,സിദ്ധേഷ് തവ്‌ഡെ, സുരേന്ദ്രന്‍, ക്ഷേമല്‍ അജകിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആദരിച്ചു.