ഗുരുദേവഗിരിയില്‍ ഗുരുസരണി

മൃദുല അജയകുമാര്‍ എന്‍റെ ഗുരു എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും
Guru Sarani today at Gurudevagiri

ഗുരുദേവഗിരിയില്‍  ഗുരുസരണി

Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂള്‍ ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും ഗുരുവിന്‍റെ കൃതികളെ ആസ്പദമാക്കി നടത്തുന്ന പഠനകളരി നടക്കും.

സമിതി സാംസ്‌കാരിക വിഭാഗം ജോയിന്‍റ് കണ്‍വീനര്‍ ബിജിലി ഭരതന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഷീജ പ്രദീപ് വിശ്വ പ്രാര്‍ഥനയായ ദൈവദശകം ആലപിക്കും.

മൃദുല അജയകുമാര്‍ എന്‍റെ ഗുരു എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും. രാധികാ ഗിരീഷ്, ഷീബ രതീഷ് എന്നിവര്‍ ഗുരു മേധം - ചോദ്യോത്തരം അവതരിപ്പിക്കും. ശ്രീജാ ബാബുരാജ്, പ്രവീണ സുരേഷ്, ഷീബ സുനില്‍, വിജയമ്മ ശശിധരന്‍ എന്നിവര്‍ ഗുരുകൃതികളും ഉഷാസോമന്‍ ഗദ്യപ്രാര്‍ഥനയും ആലപിക്കും.

സുജാത പ്രസാദ് സ്വാഗതം പറയും. രാധാ സുരേഷ് പരിപാടിയുടെ അവതരണം നിര്‍വഹിക്കും. റോബി ശശിധരന്‍ നന്ദി പറയും. പതിനൊന്നു മാസമായി നടക്കുന്ന ഗുരു സരണിയുടെ ഒന്നാമത് വാര്‍ഷികം ആഗസ്റ്റില്‍ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.പി. പ്രദീപ് കുമാര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com