ഗുരുദേവ പ്രതിഷ്‌ഠാ വാർഷികം ശനിയാഴ്ച

രാവിലെ അഞ്ചര മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കുന്ന പൂജയ്ക്ക് ശേഷം ഏഴ് മണിക്ക് പതാക ഉയർത്തും.
ഗുരുദേവ പ്രതിഷ്‌ഠാ വാർഷികം ശനിയാഴ്ച

താനെ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ - താനെ യൂണിയനിൽ പെട്ട കല്യാൺ ഈസ്റ്റ് 3852-ാം നമ്പർ ശാഖായോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഗുരുദേവന്‍റെ പഞ്ചലോഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം ശനിയാഴ്ച (നവംബർ 18) ഗുരുദേവ ക്ഷേത്ര അങ്കണത്തിൽ വെച്ച് ആചാര്യൻ ടി.പി.രവീന്ദ്രന്‍റെ (ഗുരുധർമ്മ മഠം,മരുത്വാമല & തൃപാദ ഗുരുകുലം,ചേവണ്ണൂർ കളരി) മുഖ്യകാർമികത്വത്തിലും കായംകുളം രാധാകൃഷ്ണൻ ശാന്തിയുടെ ഉപകാർമികത്വത്തിലും നടത്തപ്പെടുന്നു.

രാവിലെ അഞ്ചര മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കുന്ന പൂജയ്ക്ക് ശേഷം ഏഴ് മണിക്ക് പതാക ഉയർത്തും. തുടർന്ന് കലശപൂജ, കലശാഭിഷേകം, ഗുരുപൂജ, ബ്രഹ്മ യജ്ഞ, കർമ്മ യജ്ഞ, ജ്ഞാന യജ്ഞ, സർവ്വദോഷ ശാന്തി മഹാഗുരു ഹോമം. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മഹാപ്രസാദം രണ്ട് മണിമുതൽ നാലരവരെ പ്രഭാഷണം ശേഷം സർവ്വൈശ്വര്യ പൂജ,ദീപാരാധന എന്നിവയോടെ നടത്തുന്നതാണെന്ന് ശാഖായോഗം സെക്രട്ടറി ജി.സുരേന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9769396103

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com