ഗുരുദേവഗിരി ശിവഗിരിയെപ്പോലെയാകുന്നു: സ്വാമി ഋതംഭരാനന്ദ

ഗുരുദേവഗിരി: ഭക്തിയുടെ പുതിയ തീർഥാടനഭൂമി
യുഎസ്എയിൽ നിന്നുള്ള പ്രൊഫ. ബ്രൂസ് റേ റസൽ ഗുരുദേവഗിരി തീർഥാടനത്തിന്‍റെ സമാപനത്തോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നു. സ്വാമി ഋതംഭരാനന്ദയും സ്വാമി ഗുരുപ്രസാദും അടക്കമുള്ളവർ വേദിയിൽ.
യുഎസ്എയിൽ നിന്നുള്ള പ്രൊഫ. ബ്രൂസ് റേ റസൽ ഗുരുദേവഗിരി തീർഥാടനത്തിന്‍റെ സമാപനത്തോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നു. സ്വാമി ഋതംഭരാനന്ദയും സ്വാമി ഗുരുപ്രസാദും അടക്കമുള്ളവർ വേദിയിൽ.

നവി മുംബൈ: ശിവഗിരി ഗുരുദേവന്‍റെ മഹാസമാധി സ്ഥലമാണെങ്കിൽ ഗുരുദേവഗിരിയിൽ ഗുരുദേവന്‍റെ ഭൗതിക തിരുശേഷിപ്പായ ദന്തം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽത്തന്നെ ഗുരുദേവഗിരിയും ശിവഗിരിയെപ്പോലെ തീർഥാടന കേന്ദ്രമായി മാറിയിരിക്കുന്നുവന്നു ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു.

ഗുരുദേവഗിരിയിൽ വന്നുചേർന്ന ദിവ്യ ദന്താന്തം ഗുരുദേവ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാവാത്ത ഒരു നിധിതന്നെയാണെന്നു ഗുരുധർമ പ്രചാരണ സഭയുടെ പ്രസിഡന്‍റ് സ്വാമി ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു.

ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവർത്തനങ്ങൾ അതിശയിപ്പിക്കുന്നതും ശ്രീനാരായണ ദർശനമായ `വിദ്യകൊണ്ട് സ്വാതന്ത്രരാവുക' എന്ന തത്വം നടപ്പിൽ വരുത്തുന്നതിനായി ഏറെ ശ്രദ്ധിക്കുന്നുവെന്നു മനസ്സിലാക്കുന്നുവെന്നും യു. എസ്. എ.യിൽ നിന്നും എത്തിയ പ്രൊഫ. ബ്രൂസ് റേ റസ്സൽ അഭിപ്രായപ്പെട്ടു. ഗുരുദേവഗിരി തീർഥാടന മഹോത്സവത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബ്രൂസ് റസ്സൽ. അമേരിക്കയിലാണ് താമസമെങ്കിലും ശ്രീനാരായണ മന്ദിര സമിതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നവർ സദസിൽ.
പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നവർ സദസിൽ.

ഗുരുദേവന്‍റെ ദിവ്യദന്തം ഗുരുദേവഗിരിയിൽ സംരക്ഷിക്കപ്പെടണമെന്ന് ഞാൻ തീരുമാനിച്ചതുതന്നെ ഇവിടെ അത് പവിത്രമായിരിക്കുകയും ഭക്തർക്ക് എക്കാലവും ദർശിക്കാനവസരം ലഭിക്കുകയും ചെയ്യും എന്ന വിശ്വാസത്താലാണെന്നു ശിവദാസൻ മാധവൻ അഭിപ്രായപ്പെട്ടു. . ദന്തം ഇവിടെനിന്നു മാറ്റും എന്നുള്ള ചിലരുടെ പ്രചാരണം ശരിയല്ലെന്നും അത് വരേണ്ടിടത്തുതന്നെയാണ് വന്നുചേർന്നിട്ടുള്ളതെന്നും അതിൽ തനിക്ക് ഏറെ ചാരിതാർഥ്യമുണ്ടെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.