
ബലിതര്‍പ്പണത്തിനായി ഗുരുദേവഗിരി ഒരുങ്ങി
മുംബൈ: കര്‍ക്കടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന പിതൃബലിതര്‍പ്പണത്തിനായ് ഗുരുദേവഗിരി (നെരൂള്‍ -നവിമുംബൈ )ഒരുങ്ങി.
പുലര്‍ച്ചെ 5 മുതല്‍ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ബലിതര്‍പ്പണം ഒരു മണിക്കൂര്‍ വീതമുള്ള ബാച്ചുകളായി 12 മണിവരെ തുടരും. 11 നു പിതൃക്കളുടെ ആത്മശാന്തിക്കായുള്ള തിലസായൂജ്യ ഹോമം നടക്കും.
ദൂരെദിക്കുകളില്‍ നിന്നുള്ളവര്‍ക്ക് തലേദിവസം ഇവിടെ എത്തി താമസിച്ചു പുലര്‍ച്ചെ കുളിച്ചു ബലിയിട്ടു മടങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ബലിതര്‍പ്പണത്തിനുശേഷം ലഘു ഭക്ഷണത്തിനുള്ള ഏര്‍പ്പാടും ചെയ്തിട്ടുണ്ട്.
വിവരങ്ങള്‍ക്ക് : 7304085880 , 97733 90602 9004143880 , 9892045445