ഗുരുദേവഗിരിയിൽ ഗുരുജയന്തി ആഘോഷം ഞായറാഴ്ച; മാലാപാർവതി മുഖ്യാതിഥി

സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിക്കും.
Gurudevgiri to celebrate 
Guru Jayanti on Sunday; Malaparvathi as chief guest

ഗുരുദേവഗിരിയിൽ ഗുരുജയന്തി ആഘോഷം

Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂള്‍ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടേയും ഗുരുദേവഗിരി കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ 171 -ാമത് ജയന്തിയാഘോഷം ഞായറാഴ്ച ഗുരുദേവഗിരിയില്‍ നടക്കും. ആഘോഷ പരിപാടികളില്‍ സിനിമാ താരം മാലാപാര്‍വതി മുഖ്യാതിഥിയായിരിക്കും.

ഞായറാഴ്ച പുലര്‍ച്ചെ 5 ന് നിര്‍മാല്യം, 5. 30 ന് ഗണപതി ഹോമം, 8 ന് ഗുരുപൂജ,10 മുതല്‍ ഗുരു ഭാഗവത പാരായണം, 3 മുതല്‍ 6 വരെ കലാപരിപാടികള്‍, 6 മുതല്‍ 7.15 വരെ വിളക്കുപൂജ, ഗുരുപൂജ, ദീപാരാധന. 7.30 മുതല്‍ പൊതുസമ്മേളനം. സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിക്കും.

എന്‍. മോഹന്‍ദാസ്, എസ്. ചന്ദ്രബാബു, ഒ.കെ. പ്രസാദ്, വി.വി. ചന്ദ്രന്‍, വി.എന്‍. അനില്‍കുമാര്‍, പി.പി. കമലാനന്ദന്‍, എന്‍.എസ്. രാജന്‍, വി.കെ. പവിത്രന്‍, സുമാ പ്രകാശ്, വിജയാ രഘുനാഥ്, കെ. ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിക്കും.

വി.പി. പ്രദീപ്കുമാര്‍ സ്വാഗതവും, സുനില്‍കുമാര്‍ നന്ദിയും പറയും. സമ്മേളനത്തില്‍ മെറിറ്റ് അവാര്‍ഡ് വിതരണം, ആദരിക്കല്‍ എന്നിവ നടക്കും. 8.45 മുതല്‍ ചതയ സദ്യ (മഹാപ്രസാദം).

ഫോണ്‍ : 9224299438, 98205 09073, 7304085880

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com